ഉത്തർപ്രദേശിൽ 5 വയസ്സുകാരിയെ കൂട്ടബലാൽസംഘം ചെയ്തു ; അപകട മരണമെന്ന് വരുത്തിതീർക്കാൻ കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞ് കൊന്നു

rape

ഉത്തർപ്രദേശിലെ ബുലൻഷഹറിൽ വെള്ളിയാഴ്ച്ച 5 വയസ്സുകാരിയെ വീടിന് മുന്നിൽ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഘം ചെയ്തു. ശേഷം അപകടമെന്ന് വരുത്തിതീർക്കാൻ കുട്ടിയെ മൂന്ന് നില കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞു. കുട്ടിയെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

tRootC1469263">

ഇരുപത് വയസ്സുള്ള രണ്ട് ഫാക്ടറി തൊഴിലാളികളാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കുട്ടിയെ ലൈംഗിക പീഡിപ്പിക്കുകയും, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതുമാണ് മരണകാരണമെന്ന് കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നതായി പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്.

പ്രതികൾ ആസൂത്രണം ചെയ്ത ശേഷമാണ് കൊല ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം പ്രദേശത്ത് നിരവധി പെൺകുട്ടികളുണ്ട് അതിലൊന്നിനെ വിനോദത്തിനായി തിരഞ്ഞെടുക്കാമെന്ന് ഒരാൾ പറഞ്ഞു. പുറത്തിറങ്ങി നോക്കിയപ്പോൾ പെൺകുട്ടി വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുന്നത് കണ്ടാണ് എടുത്ത്കൊണ്ട് പോയതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കുറ്റകൃത്യം നടത്തിയതിന് ശേഷം കുട്ടി അപകടത്തിൽ വീണതാണെന്ന് തോന്നിപ്പിക്കാനായി കുട്ടിയെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. എന്നാൽ സംഭവത്തിന് തൊട്ടുമുമ്പ് പ്രതികൾക്കൊപ്പം കുട്ടിയെ കണ്ടതായി കുട്ടിയുടെ പിതാവിന്റെ ഒരു സുഹൃത്ത് റിപ്പോർട്ട് ചെയ്തതോടെ അവരുടെ പദ്ധതി പുറത്താവുകയായിരുന്നു.പിന്നീട് കുട്ടിയുടെ അമ്മ പ്രതികൾ താമസിച്ചിരുന്ന വാടകമുറിക്കുള്ളിൽ തന്റെ മകളുടെ ചെരുപ്പുകൾ കണ്ടെത്തി. ഇതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ഇരുവരും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടന്ന തിരച്ചിലിലാണ് കുട്ടിയെ കെട്ടിടത്തിന് പിന്നിൽനിന്നും കണ്ടെത്തിയത്.

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടയ്ക്ക് പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ പ്രതികളുടെ കാലുകളിൽ വെടിയേറ്റു. കേസിൽ വേ​ഗത്തിലുള്ള വിചാരണ ഉറപ്പാക്കുമെന്ന് എസ്.എസ്.പി അറിയിച്ചു.
 

Tags