ഉത്തർപ്രദേശിൽ യുവതിക്ക് നേരെ ഭർതൃവീട്ടുക്കാരുടെ പീഡനം ; കേസെടുത്ത് പോലീസ്

police
police

ഉത്തർപ്രദേശ്: യുപി പിലിഭിത്തിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഭർതൃവീട്ടുകാർക്കും സഹോദരീഭർത്താക്കന്മാർക്കുമെതിരെ കേസെടുക്കുത്ത് പോലീസ്. പോലീസ് റിപ്പോർട്ട് പ്രകാരം എസ്എഫ് ജവാന്റെ ഭാര്യയെ രണ്ട് ഭർതൃസഹോദരന്മാർ പലതവണ ബലാത്സംഗം ചെയ്യുകയും ഈ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭർതൃസഹോദരന്മാരെകൂടാതെ സഹോദരീഭർത്താക്കന്മാരിൽ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

tRootC1469263">

അതേസമയം തന്റെ ഭർത്താവ് അവധിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ, സഹോദരീഭർത്താക്കന്മാർ അദ്ദേഹത്തിന് പീഡനദൃശ്യങ്ങൾ കാണിച്ചുകൊടുത്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. തന്റെ ഭർത്താവിന്റെ ബന്ധുക്കൾ തന്നെയും മർദ്ദിച്ചുവെന്നും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നും യുവതി പരാതിയിൽ വ്യതമാക്കി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ , ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ആക്രമണത്തിനും ഭർതൃമാതാവും പിതാവും ഉൾപ്പെടെ ഏഴ് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ജഹാനാബാദ് പോലീസ് പറഞ്ഞു.

Tags