ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 25 വർഷം തടവും പിഴയും വിധിച്ച് കോടതി
Nov 20, 2023, 18:01 IST

ലഖ്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്ക് 25 വർഷത്തെ തടവ് വിധിച്ച് കോടതി. ഉത്തർപ്രദേശിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സോനു ഗുപ്ത എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. 75,000 രൂപ പിഴയടക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
2021ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ശേഷം കുട്ടിയെ ബലാത്സംഗത്തിനിരയാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.