യുപിയിൽ തോക്ക് ചൂണ്ടി സഹോദരിമാരെ ബലാത്സംഗം ചെയ്തു
ഉത്തർപ്രദേശ്: മുസാഫർനഗർ ജില്ലയിൽ ബന്ധുക്കളായ സഹോദരിമാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ രണ്ടു യുവാക്കൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രദീപ് കുമാർ(20) ,ഗൗരവ് (21) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജൂലൈ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളാണ് പീഡനത്തിനിരയായത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
tRootC1469263">പ്രതിളിൽ ഒരാൾ പെൺകുട്ടികളെ വിളിച്ച് കാണാൻ വരണമെന്നും ഇല്ലെങ്കിൽ മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് പെൺകുട്ടികൾ സ്ഥലത്തെത്തുന്നത്. പ്രതികൾ 15കാരികളെ ആളൊഴിഞ്ഞ പന്നിഫാമിലേക്ക് കൂട്ടികൊണ്ടുപോകുകയും തങ്ങൾ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും. ശേഷം പെൺകുട്ടികളെ ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ വീട്ടുകാരെ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് കാടിന് സമീപം കുട്ടികളെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.
പൊലീസ് പട്രോളിങ് സംഘമാണ് പെൺകുട്ടികളെ കണ്ടത്. തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് തട്ടികൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.പ്രതികളെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് ബുഡാന പൊലീസ് അറിയിച്ചു.
.jpg)

