സഹോദരിയെ കൊന്ന പ്രതിയെ വകവരുത്തി സഹോദരങ്ങൾ

google news
police

ഗോരഖ്‌പൂർ: പത്ത് വർഷങ്ങൾക്ക് മുമ്പ് നടന്ന ആസിഡ് ആക്രമണത്തിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വകവരുത്തി സഹോദരങ്ങൾ. ഉത്തർ പ്രദേശിലെ പിപ്രി സ്വദേശിയായ ഉമേഷ് ചൗഹാൻ ആണ് കോടാലി കൊണ്ട് വെട്ടി കൊല്ലപ്പെടുത്തിയത്.

ഉമേഷിനെ കൊലപ്പെടുത്തിയ പ്രതികൾ മൃതദേഹം ബൈക്കിൽ 200 മീറ്ററോളം കെട്ടി വലിച്ചിഴക്കുകയും ശേഷം നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങൾ മൃതദേഹം കണ്ടെത്താൻ നദിയിൽ തിരച്ചിൽ നടത്തിവരുകയാണ്.

ദീപാവലി ദിവസം രാത്രിയാണ് ഉമേഷിനെ കാണാതാവുന്നത്. കുടുംബം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് തിങ്കളാഴ്ച പൊലീസിന് വിവരം ചൂണ്ടിക്കാട്ടി പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

പ്രണയത്തിൽ നിന്നും പിന്മാറിയതിന്റെ പകയിലാണ് ഉമേഷ് പെൺകുട്ടിയുടെ നേരെ ആസിഡ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റിരുന്നു. ഇതിന്‍റെ പകയാണ് വർഷങ്ങൾക്ക് ശേഷം പ്രതിയുടെ കൊലപാതകത്തിൽ കലാശിച്ചത്.

Tags