പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മന്ത്രവാദത്തിന്റെ പേരിൽ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസ് : പ്രതിക്ക് 17 വർഷം കഠിനതടവും പിഴയും
Mar 28, 2026, 18:53 IST
മഞ്ചേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മന്ത്രവാദത്തിന്റെ പേരിൽ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവ്. വളാഞ്ചേരി സ്വദേശി സൈനുലാബുദീനെയാണ് മഞ്ചേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ പ്രതി 2.50 ലക്ഷം രൂപ പിഴയായും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസ്സുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. പൊലീസ് അരീക്കോട് പോലീസാണ് 2016-ൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത്. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്സോ കോടതി കണ്ടെത്തിയത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ പ്രതി അധികകാലം തടവ് അനുഭവിക്കേണ്ടി വരും.
.jpg)


