സ്കൂൾ മൈതാനത്ത് അപകടകരമായ രീതിയിൽ കാർ റേസിങ് ; തടയാനെത്തിയ പോലീസുകാരെ യുവാക്കളുടെ മർദനം

Teacher beats up seventh grader in Idukki; Police register case

 ഉദുമ: സ്കൂൾ മൈതാനത്ത് അപകടകരമായ രീതിയിൽ കാർ റേസിങ് നടത്തിയത് തടയാനെത്തിയ പോലീസുകാരെ യുവാക്കളുടെ സംഘം മർദിച്ചു. ആക്രമണത്തിൽ ബേക്കൽ സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ. പ്രിൻസ് ജോൺ, പോലീസുകാരായ കൃഷ്ണനുണ്ണി, അർജുൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കൾക്കെതിരെ ബേക്കൽ പോലീസ് കേസെടുക്കുകയും റേസിങ്ങിന് ഉപയോഗിച്ച 6 കാറുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ജൂൺ 30 ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ട് കുട്ടികൾ പുറത്തിറങ്ങുന്ന സമയത്തായിരുന്നു പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സംഭവങ്ങൾ അരങ്ങേറിയത്. പുറത്തുനിന്നെത്തിയ ഒരു സംഘം യുവാക്കൾ കാറുകളുമായി സ്കൂൾ മൈതാനത്ത് റേസിങ് നടത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ പോലീസുകാർ റേസിങ് തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ പ്രകോപിതരായ യുവാക്കൾ പോലീസുകാരെ മർദിക്കുകയായിരുന്നു.

Tags