സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ ഭീഷണിപ്പെടുത്തി യുഡിഎഫ് പ്രവർത്തകർ; വീടിനകത്തേക്ക് സ്ഫോടകവസ്തു എറിഞ്ഞു; കോഴിക്കോട് പൊലീസിൽ പരാതി നൽകി യുവതി

police8
police8

കോഴിക്കോട്  : സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ ഭീഷണിപ്പെടുത്തി യുഡിഎഫ് പ്രവർത്തകർ; വീടിനകത്തേക്ക് സ്ഫോടകവസ്തു എറിഞ്ഞു; പൊലീസിൽ പരാതി നൽകി യുവതി.ചാത്തമംഗലം വെള്ളിലശ്ശേരിയിൽ സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ കൊല്ലുമെന്ന് യുഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി.

ഇൻഫ്ലുൻസറായ റീനയുടെ വീട്ടിൽ കയറിയാണ് ആഹ്ലാദപ്രകടനം നടത്തിയ സംഘം ഭീഷണിപ്പെടുത്തിയത്. വിടിനുള്ളിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതായും പരാതി. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു.
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരിയിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റീനയുടെ വീട്ടിലേക്ക് യുഡിഎഫ് ആഹ്ലാദപ്രകടനത്തിൻ്റെ ഭാഗമായി ഒരു സംഘം ആളുകൾ സ്ഫോടക വസ്തു എറിഞ്ഞത്. ചെറിയ കുട്ടികൾ ഉൾപ്പെടെ വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. ആഹ്ലാദ പ്രകടനം കഴിഞ്ഞ് മടങ്ങിയ സംഘം വീണ്ടും വീട് ലക്ഷ്യമാക്കിയെത്തിയാണ് സോടക വസ്തു എറിഞ്ഞതെന്നും വിട്ടിൽ കയറി വെട്ടുമെന്ന് ഭിഷണിപ്പെടുത്തിയതായും റീന പറഞ്ഞു.

tRootC1469263">

LDF ബുത്ത് ഏജൻ്റായി റിന ഇരുന്നിരുന്നു. എല്ലാ രാഷ്ട്രീയക്കാരോടും നല്ല ബന്ധമാണെന്നും , ഭീഷണിക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും റിന പറഞ്ഞു. സി.സി ടി.വി ദൃശ്യം ഉൾപ്പെടെ കൈമാറി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. നിരവധി ഫോളേവേഴ്‌സ് ഉള്ള റീനാസ് കലവറ എന്ന പേജിലുടെയാണ് ഇവർ ശ്രദ്ധേയയത്.
 

Tags