‌തൃശൂരിൽ 180 ഗ്രാം എംഡിഎംഎയുമായി കൊടകരയിൽ രണ്ട് പേർ പിടിയിൽ

thrissurmdma
thrissurmdma

തൃശൂർ: 180 ഗ്രാം എംഡിഎംഎയുമായി കൊടകരയിൽ രണ്ട് പേർ പിടിയിൽ.ബംഗളൂരുവിൽ നിന്ന് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിൽ എത്തി കൊടകരയിൽ ഇറങ്ങി മേൽപാലത്തിന് കീഴിൽ പാർക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കി നടന്നു വരുമ്പോഴാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്. 10 ലക്ഷം രൂപ ചില്ലറ വിപണിയിൽ വില വരുന്ന ഈ മയക്കുമരുന്ന് ബംഗളൂരുവിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ നൽകിയാണ് ഇവർ വാങ്ങിയത്.

tRootC1469263">

 'ഡാർക്ക് മർച്ചൻറ്' എന്ന് അറിയപ്പെടുന്ന ഇരിങ്ങാലക്കുട കല്ലംകുന്ന്  ചിറയിൽ വീട്ടിൽ ദീപക് രാജു (30), എറണാകുളം ജില്ലാ നോർത്ത് പറവൂർ മൂത്തകുന്നം സ്വദേശിനി ദീക്ഷിത (22)എന്നിവരാണ് കൊടകര പൊലീസിൻറെ പിടിയിലായത്. തൃശൂർ റൂറൽ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്. ബംഗളൂരുവിൽ നിന്നുമാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൊടകര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

 പ്രതികളുൾപ്പെടുന്ന ലഹരി സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തൃശൂർ, ഇരിങ്ങാലക്കുട ഭാഗത്തെ പ്രധാന ലഹരി വിൽപ്പനക്കാരനായ ദീപക് മുൻപും നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ജയിലിൽനിന്ന് ഇറങ്ങിയ ശേഷവും ഇയാൾ ലഹരിക്കടത്തും വിൽപ്പനയും തുടരുകയായിരുന്നു.

ഓപ്പറേഷൻ ഡി ഹണ്ടിൻറെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻറെ നിർദ്ദേശ പ്രകാരം റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, ചാലകുടി ഡിവൈഎസ്പി കെ സുമേഷ്, എന്നിവരുടെ നേതൃത്വത്തിൽ  തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ എൻ പ്രദീപിൻറെ നേതൃത്വത്തിലുള്ള പൊലീസുകാരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags