മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച കേസ് ; പ്രതി പിടിയിൽ
Sep 2, 2026, 18:18 IST
ഓണം വാരാഘോഷത്തിൻറെ ഭാഗമായി മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ.ആര്യനാട് വയലരികത്ത് വീട്ടിൽ അഖിൽ കൃഷ്ണദേവിനെയാണ് (25) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം.
ഓണം വാരാഘോഷത്തിൻറെ സമാപനത്തിന് ശേഷം മാനവീയം വീഥിയിൽ കൂട്ടംകൂടി നിന്ന ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എസ്‌എപി ക്യാംപിലെ സിപിഒ ശ്രീജിത്തിനെയാണ് പ്രതി ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ചത്. പൊലീസുകാരൻറെ അടുത്തെത്തിയ അഖിൽ കൃഷ്ണദേവ് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
.jpg)

