തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

arrest
arrest

തിരുവനന്തപുരം: വർക്കലയിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് അച്ഛന്റെ പീഡനത്തിനിരയായത്. വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു.

tRootC1469263">

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2019 ലും ഇയാൾ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു. വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കോടതി ഇയാളെ വെറുതെ വിട്ടുകയായിരുന്നു. അന്ന് അമ്മയും ബന്ധുക്കളും കുട്ടി വെറുതെ പറയുന്നതാണെന്നാണ് കരുതിയത്.

Tags