തൃ​പ്പൂ​ണി​ത്തു​റയിൽ ഗുണ്ടാപ്പിരിവ്​ നൽകാത്ത വ്യാപാരിയെ കുത്തിയ പ്രതി പിടിയിൽ

arrest
arrest

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റയിലെ മി​നി​ബൈ​പ്പാ​സി​ൽ പ​ഴ​യ ടോ​ൾ ബൂ​ത്തി​ന​ടു​ത്ത് ഫ്രൂ​ട്ട്സ് ക​ട ന​ട​ത്തി വ​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യെ ഗു​ണ്ടാ​പ്പി​രി​വ് ന​ൽ​കാ​ത്ത​തി​ൽ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല മു​ഹ​മ്മ പാ​ര​ച്ചി​റ പി.​ബി. സോ​നു​വി​നെ​യാ​ണ്​ (35) പൊ​ലീ​സ് വ​ണ്ടി​പെ​രി​യാ​റി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 16 ന് ​രാ​ത്രി 10.30യോ​ടെ​യാ​ണ് സംഭവം നടന്നത്. ആ​യു​ധ​വു​മാ​യി വാ​ഹ​ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പ്ര​തി​ക​ൾ ക​ട ന​ട​ത്തു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യെ​യും,സു​ഹൃ​ത്തി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഒ​ന്നാം പ്ര​തി സോ​നു വ്യാപാരിയെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​കയും ചെയ്തത്.

അതേസമയം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടാം പ്ര​തി വി.​വി. മ​ഹേ​ഷി​നെ (44) പൊ​ലീ​സ് പി​റ്റേ ദി​വ​സം ത​ന്നെ പി​ടി​കു​ടി​യി​രു​ന്നു. ഒ​ന്നാം പ്ര​തി ഒ​ളി​വി​ൽ പോ​യി ഹൈ​ക്കോ​ട​തി മു​മ്പാ​കെ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും കോ​ട​തി ജാ​മ്യം ത​ള്ളിയിരുന്നു. തുടർന്ന് ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​റി​ൽ ക​ഴി​ഞ്ഞ ആ​റ് ​​മാസങ്ങളായി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി സോ​നു പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചു​പ​റി, ത​ട്ടി​കൊണ്ടുപോ​ക​ൽ എ​ന്നി​വ​ക്കും ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ അ​ടി​പി​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags

News Hub