ടിടിഇ ആണെന്ന് പറഞ്ഞ് ട്രെയിനിലെ യാത്രക്കാരിൽ നിന്നും പണം തട്ടിയ യുവാവ് അറസ്റ്റിൽ
ആഗ്ര: ടിടിഇ ആണെന്ന് പറഞ്ഞ് ട്രെയിനിലെ യാത്രക്കാരിൽ നിന്നും പണം തട്ടിയ ആൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സഹരാൻപുരിൽ നിന്നുള്ള ദേവേന്ദ്ര കുമാറാണ് പിടിയിലായത്. അലിഗഡ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) ഇയാളെ അറസ്റ്റ് ചെയ്തത്. ഗോമതി എക്സ്പ്രസിൽ പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്.
tRootC1469263">ടിടിഇമാർ ധരിക്കുന്നത് പോലെ കറുത്ത കോട്ട് ധരിച്ചായിരുന്നു ദേവേന്ദ്ര കുമാർ തട്ടിപ്പ് നടത്തിയത്. ഇയാളുടെ പക്കൽ നിന്ന് നിരവധി ടിക്കറ്റുകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളിൽ നിന്ന് വരുന്നവരുമായിരുന്നു ദേവേന്ദ്ര കുമാറിന്റെ പ്രധാന ലക്ഷ്യം. ജനറൽ ടിക്കറ്റുകൾ കൂട്ടമായി വാങ്ങി ദീർഘദൂര ട്രെയിനുകളിൽ കയറും. തുടർന്ന് ടിക്കറ്റില്ലാതെ പിടികൂടുന്നവർക്ക് ഇതു നൽകി പണം ഈടാക്കുന്നതാണ് ദേവേന്ദ്ര കുമാറിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
.jpg)


