ഓടുന്ന ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇത് ചോദ്യം ചെയ്തതിന് യുവതിയെ പ്രതി മുഖത്തടിച്ചു വീഴ്ത്തി. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജേഷിനെ റെയിൽവേ പൊലീസ് പിടികൂടി.
മംഗലാപുരം -തിരുവനന്തപുരം മലബാർ എക്സ്പ്രസ്സിൽ വെച്ചാണ് യുവതി അതിക്രമം നേരിട്ടത്. പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ പ്രതി മുഖത്തടിച്ചു വീഴ്ത്തി. തുടർന്ന് യാത്രക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏകദേശം 7:45-ഓടെ മലബാർ എക്സ്പ്രസ്സ് പേട്ട റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ട്രെയിനിൽ വച്ച് പ്രതി പെൺകുട്ടിയെ കടന്നുപിടിക്കുകയും ദേഹത്ത് കയറിപ്പിടിക്കുകയും ചെയ്യുകയായിരുന്നു. അതിക്രമ വിവരം പുറത്തുപറയുമെന്ന ഭയത്താൽ, ട്രെയിൻ പേട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയ ഘട്ടത്തിൽ പ്രതി പെൺകുട്ടിയുടെ മുഖത്തടിച്ചു. അടിയേറ്റ ഉടൻ തന്നെ യുവതി ബോധരഹിതയായി വീഴുകയായിരുന്നു. യുവതിക്ക് പ്രാഥമിക ചികിത്സ നൽകി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
.jpg)

