ലഹരി കടത്തിന് പുത്തൻ വഴി ; കീചെയിനിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ച് ലഹരി കടത്തിയ രണ്ടുപേർ പിടിയിൽ
കൊച്ചിയിൽ കീചെയിനിലും കളിപ്പാട്ടത്തിലും ലഹരി ഒളിപ്പിച്ച് കടത്തിയ സംഘം പോലീസ് പിടിയിൽ. മരട് സ്വദേശിയായ അക്ഷയ് പി.സുധാകരനും ഇയാളുടെ വീട്ടിലെ ഹോം നഴ്‌സായ തിരുവനന്തപുരം സ്വദേശി രേഷ്‌മയും ആണ് പിടിയിലായത്. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.
tRootC1469263">വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. കീചെയിനുകളിലും കളിപ്പാട്ടങ്ങളിലും ലഹരി ഒളിപ്പിച്ച് റോഡരികിൽ ഉപേക്ഷിച്ച ശേഷം ആ സ്‌ഥലത്തിന്റെ ഫോട്ടോ ആവശ്യക്കാർക്ക് നൽകുന്ന രീതിയാണ് പ്രതികൾ സ്വീകരിച്ചത്.
പോലീസിനെ കണ്ണുവെട്ടിച്ചാണ് ഇവർ മാസങ്ങളായി പ്രവർത്തിച്ചത്. സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു.
അക്ഷയുടെ അമ്മയെ നോക്കാനാണ് ഹോംനഴ്‌സായ രേഷമയെത്തുന്നത്. ഇവർക്ക് നൽകാനുള്ള ശമ്പളം കണ്ടെത്തുന്നതിനാണ് ലഹരി വിൽപ്പന നടത്തിയതെന്നാണ് അക്ഷയ് പൊലീസിന് നൽകിയിരിക്കുന്നമൊഴി. ഇയാളുടെ വാദം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള വൻകിട റാക്കറ്റുകളുമായി ബന്ധമുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ച് വരികയാണ്.
.jpg)


