ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് മോഷണം പതിവാകുന്നു : കർണാടക സ്വദേശികൾ പിടിയിൽ

google news
arrest8

ഗൂ​ഡ​ല്ലൂ​ർ: ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് ലാ​പ്ടോ​പ്പും മ​റ്റു വി​ല​മ​തി​ക്കു​ന്ന വ​സ്തു​ക്ക​ളും മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. നീ​ല​ഗി​രി ജി​ല്ല​യി​ലെ ഊ​ട്ടി ധാ​രാ​ളം ടൂ​റി​സ്റ്റു​ക​ളെ​ത്തു​ന്ന സ്ഥ​ല​മാ​ണ്.

കൂ​ടാ​തെ ബൊ​ട്ടാ​ണി​ക്കൽ ഗാ​ർ​ഡ​ൻ, റോ​സ് പാ​ർ​ക്ക്, ദൊ​ഢ​ബെ​ഢ മു​ന​മ്പ്, ബോ​ട്ട് ഹൗ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഊ​ട്ടി​ക്ക് പു​റ​മെ​യു​ള്ള പൈ​ക്കാ​റ, ലേം​സ് പാ​ർ​ക്ക്, പൈ​ൻ ഫോ​റ​സ്റ്റ് പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ണ​വും ലാ​പ്‌​ടോ​പ്പു​ക​ളും സെ​ൽ​ഫോ​ണു​ക​ളും മോ​ഷ​ണം പോ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ഊ​ട്ടി ടൗ​ൺ ഡി​വൈ​.എ​സ്.പി യ​ശോ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ മ​ണി​കു​മാ​ർ, എ​സ്.​ഐ ക​ന​ക​രാ​ജ്, കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം വേഗത്തിലാക്കിയത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ക​ണ്ണാ​ടി ചി​ല്ലു​ ത​ക​ർ​ത്ത് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന കാ​മ​റ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. യു​വാ​ക്ക​ളെ ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ൾ പി​ടി​കൂ​ടി പൊ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ളാ​യ യു​വാ​ക്ക​ൾ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണെ​ന്നും മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ൾ എ​വി​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് പി​ന്നി​ൽ വ​ൻ​കി​ട മോ​ഷ​ണ​സം​ഘം ഉ​ണ്ടോ​യെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Tags