പാലക്കാട് നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി

excise
excise

പാലക്കാട്‌ : പാലക്കാട് പത്താംകുളത്ത് നിന്ന് നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ്‌ അനങ്ങനടി പത്താംകുളം ബിസ്മി സ്റ്റോറില്‍ നിന്നും 2.358 കിലോഗ്രാം പുകയില ഉല്‍പ്പന്നം പിടികൂടിയത്.

അതേസമയം സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയത് കോട്പ ആക്ട് പ്രകാരം കേസെടുത്തു. കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് വ്യക്തമാക്കി.

ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

Tags

News Hub