തൃശ്ശൂരിൽ കോടാലിയിൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സൈ​ക്കി​ൾ മോ​ഷ​ണം പ​തി​വാ​കു​ന്നു

google news
cycle1

മ​റ്റ​ത്തൂ​ര്‍ : പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സൈ​ക്കി​ൾ മോ​ഷ​ണം പ​തി​വാ​കു​ന്നു. മോ​ഷ​ണം പോ​യ സൈ​ക്കി​ളു​ക​ളി​ല്‍ അ​ധി​ക​വും വി​ദ്യാ​ര്‍ഥി​ക​ളു​ടേ​താ​ണ്. മ​റ്റ​ത്തൂ​രി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ കോ​ടാ​ലി ടൗ​ണി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ സൈ​ക്കി​ളു​ക​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. കോ​ടാ​ലി സ്‌​കൂ​ള്‍ ജ​ങ്ഷ​നും ഓ​വു​ങ്ങ​ല്‍ ജ​ങ്ഷ​നും ഇ​ട​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ സൂ​ക്ഷി​ച്ച സൈ​ക്കി​ളു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ട്യൂ​ഷ​ന്‍ സെ​ന്റ​റു​ക​ള്‍ക്ക് സ​മീ​പ​ത്തു​നി​ന്ന് സൈ​ക്കി​ളു​ക​ള്‍ മോ​ഷ​ണം പോ​കു​ന്നു​ണ്ട്. ക​ട​മ്പോ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ സൈ​ക്കി​ള്‍ ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ്ടി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വം. സൈ​ക്കി​ള്‍ മോ​ഷ്ടാ​വെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. മ​റ്റു നാ​ല​ഞ്ച്​ പേ​രും ഇ​ത്ത​ര​ത്തി​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags