തൃശ്ശൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം: പ്രതി പിടിയിൽ
Sat, 18 Mar 2023

കുന്നംകുളം: വ്യക്തിവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മദ്ധ്യവയസ്കൻ പിടിയിൽ. പോർക്കുളം കരുവാൻപടി വെട്ടത്ത് സുരേന്ദ്രനെ (49) ആണ് സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതി ഓട്ടോ ഡ്രൈവറാണ്.
പോർക്കുളം കരുവാൻപടി പോർക്കുളത്ത് വീട്ടിൽ മോഹനന്റെ മകൻ വിഷ്ണുവിനാണ് (27) പരിക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച കരുവാൻപടിയിലാണ് സംഭവം. വിഷ്ണുവിന്റെ കഴുത്തിലാണ് കുത്തേറ്റത്. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.