തൃശൂരിൽ ടെക്സ്റ്റയിൽസ് ഉടമയുടെ വീട് കുത്തി തുറന്ന് വൻ കവർച്ച

theft11

തൃശൂർ : കേച്ചേരി തോളൂരിൽ ടെക്സ്റ്റയിൽസ് ഉടമയുടെ വീട് കുത്തി തുറന്ന് വൻ കവർച്ച. 50 പവൻ ആഭരണങ്ങൾ കവർന്നു.പറപ്പൂരിൽ ടെക്സ്റ്റയിൽ കട നടത്തുന്ന തോളൂർ നാലകത്ത് ഷക്കീറിൻറെ വീട്ടിലാണ് കവർച്ച നടന്നത്. 

വീടിൻറെ പിറകുവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ബെഡ്‌റൂമിലെ അലമാരകൾ കുത്തിപ്പൊളിച്ചാണ് സ്വർണ്ണാഭരണങ്ങൾ കവർന്നത്.

Tags