തൃശൂർ തൃപ്രയാറിൽ കടയിൽ കമ്പിപ്പാര കൊണ്ട് വാതിൽ കുത്തിത്തുറന്ന് മോഷണം
Thu, 18 May 2023

അന്തിക്കാട്: തൃപ്രയാർ പാലത്തിന് സമീപം നാടൻ പൊട്ടുവെള്ളരി വിൽക്കുന്ന കടയിൽ മോഷണം. കമ്പിപ്പാര കൊണ്ട് വാതിൽ കുത്തിത്തുറന്ന് കയറി മേശയിലും നേർച്ചപ്പെട്ടിയിലും ഉണ്ടായിരുന്നതടക്കം 10,000 രൂപയോളം കവർന്നു.ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം.
മുറ്റിച്ചൂർ പോക്കാക്കില്ലത്ത് മുഹമ്മദ് റാഫിയുടേതാണ് കട. 20 വർഷമായി ഇവിടെ കച്ചവടം ചെയ്യുന്നു. ഷീറ്റ് കൊണ്ട് മറച്ച കടയുടെ വശത്തെ വാതിൽ കുത്തിത്തുറന്നാണ് കയറിയത്. സി.സി.ടി.വി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അത് സഹിതം മുഹമ്മദ് റാഫി അന്തിക്കാട് പൊലീസിൽ പരാതി നൽകി.