തൃശ്ശൂരിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ജയിലിലടച്ചു

In Thrissur, a youth accused in several criminal cases was jailed
In Thrissur, a youth accused in several criminal cases was jailed

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ഒല്ലൂര്‍ പടവരാട് ഇളവള്ളി വീട്ടില്‍ മാരി എന്ന് വിളിക്കുന്ന അനന്തു (26) വിനെയാണ് ജയിലിലടച്ചത്. വധശ്രമം, കവര്‍ച്ച ഉള്‍പ്പെടെ 12  ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കാപ്പ വകുപ്പ് ചുമത്തിയതു പ്രകാരം ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിമോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം.  ലാലു,  സുഭാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.

ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് നടപ്പിലാക്കിയത്. രണ്ടാമത്തെ തവണയാണ് ഇയാള്‍ക്കെതിരേ കാപ്പ പ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്. ആറു മാസത്തെ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ പ്രതി 2024 ഒക്‌ടോബര്‍ മാസം ജയില്‍ മോചിതനായിരുന്നു. തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ഒല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Tags