തൃശ്ശൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി പിടിയിൽ

കുന്നംകുളം: വെസ്റ്റ് മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ആർ.എസ്.എസ് പ്രവർത്തകനായ അനന്ദുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ മൂന്ന് പ്രതികളെ കൂടി പൊലീസ് പിടികൂടി. വെസ്റ്റ് മങ്ങാട് സ്വദേശികളായ പാക്കത്ത് വീട്ടിൽ അഭിനവ് (26), മങ്ങാട് വീട്ടിൽ സുദേവ് (27), അട്ടത്തൂർ വീട്ടിൽ നിധിൻ (38) എന്നിവരെയാണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്.
2022 നവംബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുമ്പ് പൈപ്പ് അടക്കമുള്ള മാരകായുധങ്ങളുമായി അക്രമി സംഘം അനന്ദുവിനെ ആക്രമിച്ച് പരിക്കേൽപിക്കുകയിരുന്നു. ഈ കേസിൽ മൂന്ന് പേരെ നേരത്തെ പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.