ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ചയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

rijo
rijo

ഫെബ്രുവരി 14 നാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടന്നത്. ഒറ്റക്ക് സ്‌കൂട്ടര്‍ ഓടിച്ചെത്തി ബാങ്ക് ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി 15 ലക്ഷം രൂപയാണ് പ്രതി റിജോ ആന്റണി കവര്‍ന്നത്.

തൃശൂർ : ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ചയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കവര്‍ച്ച നടന്ന് 58-ാം ദിവസം ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചാലക്കുടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മാത്രമാണ് കേസിലെ പ്രതി. 

tRootC1469263">

ഫെബ്രുവരി 14 നാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടന്നത്. ഒറ്റക്ക് സ്‌കൂട്ടര്‍ ഓടിച്ചെത്തി ബാങ്ക് ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി 15 ലക്ഷം രൂപയാണ് പ്രതി റിജോ ആന്റണി കവര്‍ന്നത്. ദിവസങ്ങള്‍ക്കകം പ്രതിയെ വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലാണ് 58-ാം ദിവസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊള്ളയടിച്ച 15 ലക്ഷത്തില്‍ 10 ലക്ഷം രൂപ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ചാലക്കുടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആഡംബര ജീവിതമാണ് റിജോയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. വിദേശത്ത് നഴ്‌സായ ഭാര്യ അയക്കുന്ന പണം മുഴുവന്‍ ആഡംബര ഹോട്ടലുകളില്‍ മദ്യപിച്ചും ഭക്ഷണം കഴിച്ചും ധൂര്‍ത്തടിക്കുന്നതാണ് ഇയാളുടെ രീതി. ഭാര്യ നാട്ടിലെത്തും മുമ്പ് പണം തിരിച്ചുവെക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പിടിയിലായപ്പോള്‍ തന്നെ പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.

Tags