തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഢനം ; പ്രതി അറസ്റ്റിൽ

arrest1
arrest1

തൃശൂർ: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഢിപ്പിക്കുകയും 3,58000 രൂപ തട്ടിയെടുക്കുകയും ചെയ്ത് കേസിൽ യുവാവ് അറസ്റ്റിൽ. മറ്റൊരു സ്ത്രീയുമായി പ്രതിക്കുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ ഇയാൾ പരാതിക്കാരിയുടെ മുഖത്ത് അടിച്ചും മറ്റും പരിക്കേൽപ്പിക്കുയും ചെയ്തു. 

tRootC1469263">

കൂളിമുട്ടം ആൽ സ്വദേശി മണലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിനെയാണ് കേസിൽ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി, എസ്.ഐ മാരായ അനു, എ പ്രജീഷ്, എ.എസ്.ഐ അസ്മാബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags