തൃശൂരിൽ സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തതിന് യാത്രക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം : ഡ്രൈവർ പിടിയിൽ
തൃശൂര്‍: സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി പെരുവല്ലൂര്‍ സ്വദേശി അനൂപി (38) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോര്‍ക്കുളം സ്വദേശി കണ്ണാത്തു പറമ്പില്‍ വീട്ടില്‍ ഗോപിക്കാണ് (54) മര്‍ദനമേറ്റത്. കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാവിലെ 11നാണ് സംഭവം നടന്നത്.
tRootC1469263">കുന്നംകുളം-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസിലെ ഡ്രൈവറാണ് അനൂപ്. അമിതവേഗത്തില്‍ ഷോണി ബസ് വരുന്നത് കണ്ട് 'ആരെ കൊല്ലാനാണ് ഇത്രയും വേഗതിയില്‍' പോകുന്നതെന്ന് ഗോപി ചോദ്യം ചെയ്തതോടെ പ്രകോപിതനായ അനൂപ് ബസ് നിര്‍ത്തി സീറ്റിനടിയില്‍നിന്ന് ഇരുമ്പ് പതിപ്പിച്ച മരക്കഷണം എടുത്ത് ഗോപിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കണ്ണിനുള്‍പ്പെടെ പരുക്കേറ്റ ഗോപി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസെടുത്താണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
.jpg)


