തൃശ്ശൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലാക്കി

Thrissur native jailed for Kappa

തൃശൂർ: മാള കാക്കുളിശേരി മേലാംതുരുത്ത് കരിയാട്ടി ജെറീൻ (27)  കാപ്പ ചുമത്തി ആറുമാസം ജയിലിലാക്കി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണ കുമാർ നല്കിയ ശുപാർശയിൽ തൃശൂർ കലക്ടർ ശിഖാ സുരേന്ദ്രനാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ജെറിൻ മാള, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിലും മാള എക്‌സൈസ് റേഞ്ച് ഓഫീസ് പരിധികളിലുമായി മൂന്ന് കൊലപാതകശ്രമക്കേസിലും, മയക്ക് മരുന്ന് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച മൂന്ന് കേസുകളിലും, മൂന്ന് അടിപിടിക്കേസുകളിലും, ഒരു മോഷണക്കേസിലും അടക്കം പത്ത് ക്രമിനൽ കേസുകളിലെ പ്രതിയാണ്.

tRootC1469263">

കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, മാള പോലീസ് സ്റ്റേഷൻ എസ്.ഐ. ബെന്നി, സി.പി.ഒമാരായ സിജോയ്, കിരൺ എന്നിവർ പ്രധാന പങ്ക് വഹിച്ചു. ഓപ്പറേഷന് കാപ്പ പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരേ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

Tags