തൃശൂരിൽ വീട് കുത്തിത്തുറന്ന് മോഷണം:അന്വേഷണം ഊർജ്ജിതമാക്കി

Minor girl raped; accused arrested by police

തൃശൂർ: വണ്ടിത്താവളം കൊല്ലങ്കോട് ഊട്ടറയിൽ വീട് കുത്തിത്തുറന്ന്് 44.5 പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ പോലിസ് അന്വേഷണം ഊർജ്ജിതമാക്കി. മോഷണം നടന്ന വീട്ടിലേക്കുള്ള വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌കാഡും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. 

tRootC1469263">

സമാനമായ കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷ്ടാവ് മുഖം മറച്ചിരുന്നതിനാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. വീട്ടുടമ നരേഷും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു മോഷണം.

Tags