തൃശൂർ ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റിനെയും ജനപ്രതിനിധികളെയും എക്‌സൈസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചതായി പരാതി
തൃശൂര്‍: ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റിനെയും ജനപ്രതിനിധികളെയും എക്‌സൈസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചതായി പരാതി. എക്‌സൈസ് കുന്നംകുളം റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനായ ഫല്‍ഗുണനെതിരേയാണ് പരാതി. മാര്‍ച്ച് എട്ടിന് ചൂണ്ടല്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മിനി മാരത്തോണിന്റെ ലോഗോ പ്രകാശനത്തിനും ചടങ്ങിലേക്ക് ഉദ്യോഗസ്ഥരെ ക്ഷണിക്കുന്നതിന് ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ്, വൈസ് പ്രസിഡന്റ് ജിഷ സുനില്‍ കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ് എന്നിവരാണ് എക്‌സൈസ് റെയിഞ്ച് ഓഫീസിലേക്ക് എത്തിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനുമായി ജനപ്രതിനിധികള്‍ സംസാരിക്കുന്നതിനിടെ അസിസ്റ്റന്റ് ഗ്രേഡ് ഇന്‍സ്‌പെക്ടറായ ഫല്‍ഗുണന്‍ അവരോട് അപമര്യാദയായി പെരുമാറുകയുമായിരുന്നുവെന്ന് പറയുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയായ പഞ്ചായത്ത് പ്രസിഡന്റിനെയുംമറ്റുള്ളവരെയും അപമാനിച്ച സംഭവത്തില്‍ തദ്ദേശഭരണ എക്‌സൈസ് വകുപ്പ് മന്ത്രിയ്ക്കും എക്‌സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ് പറഞ്ഞു.
.jpg)


