തൃശൂരിൽ വയോധികയെ ആക്രമിച്ച യുവാക്കൾ പിടിയിൽ

arrest
arrest

തൃശൂരിൽ വയോധികയെ ആക്രമിച്ച യുവാക്കൾ പിടിയിൽ

തൃശൂർ: തൃശൂരിൽ പാടത്ത് വളർത്തിയിരുന്ന താറാവിനെ പിടികൂടുന്നത് തടഞ്ഞ വയോധികയെ ആക്രമിച്ച യുവാക്കൾ പിടിയിൽ. മുനയം എടതിരിത്തിയിൽ താമസിക്കുന്ന അമിത്ത് ശങ്കർ (32) കാട്ടൂർ മുനയം സ്വദേശികളായ ബാലു (27) അഭിജിത്ത് (25), പ്രബിൻ (31) ,അയ്യന്തോൾ സ്വദേശി വിജിൽ (34) എന്നിവരെയാണ് ചേർപ്പ് പൊലീസ് എസ്എച്ച്ഒയും സംഘവും പിടികൂടിയത്. തമിഴ്‌നാട് മധുരൈ സ്വദേശിയായ വള്ളിയമ്മ (50)യെയാണ് ഇവർ ആക്രമിച്ചത്.

അതേസമയം ചേർപ്പ് മുത്തുള്ളിയാൽ പാടം പാട്ടത്തിനെടുത്ത് 1,500 ഓളം താറാവുകളെ വളർത്തുകയായിരുന്നു വള്ളിയമ്മ. താറാവുകളെ നോക്കാനായി സഹായത്തിന് നിർത്തിയ രാധാകൃഷ്ണൻ, മണികണ്ഠൻ എന്നിവർ ഭക്ഷണം കഴിക്കാൻ പോയ സമയം നോക്കി ഉച്ചയ്ക്ക് 1.30 ഓടെ പാടത്തേക്കുള്ള ബണ്ടിലൂടെ പ്രതികൾ ഒരു കാറിൽ വരികയായിരുന്നു. തുടർന്ന് പ്രതികളിൽ മൂന്നു പേർ പാടത്തേക്ക് ഇറങ്ങി താറാവുകളെ പിടിച്ചു. ഇത് കണ്ട് തടയാൻ ചെന്ന വള്ളിയമ്മയെ തടഞ്ഞ് നിർത്തി ബലമായി കഴുത്തിൽ കുത്തിപിടിക്കുകയും ചെകിടത്തടിച്ച് തള്ളി താഴെയിടുകയും ചെയ്തു. തുടർന്ന് 5,100 രൂപ വില വരുന്ന 17 താറാവുകളെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

Tags