തൃക്കൊടിത്താനത്ത് ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ

arrest
arrest

 തൃക്കൊടിത്താനം: ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൂത്രപ്പള്ളി തെങ്ങോലി ഭാഗത്ത് കൈനിക്കര വീട്ടിൽ ജോസ് കെ.തോമസ് (45) എന്നയാളെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര തട്ടാരമ്പലം കുടിയൂർ ഭാഗത്ത് ചെമ്പകശ്ശേരിൽ വീട്ടിൽ എസ്. രഞ്ജിത്ത് (37) ആണ് ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്.

ജോസ് കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിൽ വച്ച് ഹോട്ടൽ ഉടമയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ തമ്മിൽ ഹോട്ടലിൽ വച്ച് വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ ഉടമയെ കുത്തുകയുമായിരുന്നു. ഇതിനുശേഷം ഇയാൾ ഇവിടെ നിന്നും കടന്നു കളഞ്ഞു. ഇതിനെതുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ ജി. അനൂപി​െൻറ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags