തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷണം ; മൂന്ന് പ്രതികൾ അറസ്റ്റിൽ
തൃക്കരിപ്പൂർ റെതൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷണം ; മൂന്ന് പ്രതികൾ അറസ്റ്റിൽയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് കവർന്ന സംഭവത്തിൽമൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ തട്ടാച്ചേരി സ്വദേശി ഷർബാസ് സുബൈർ 22, പയ്യന്നൂർ പുഞ്ചക്കാട് സ്വദേശികളായ മുഹമ്മദ് സാബിത്ത് പി.വി. 21, മുഹമ്മദ് ഫവാസ് 21 എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 21-നാണ് റെയിൽവേ തൃക്കരിപ്പൂർ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ കാണാതായത്.
പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണമാരംഭിച്ച പൊലീസ് മണിക്കൂറുകൾക്കകം പ്രതികളെ വലയിലാക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് സംഘം സമർത്ഥമായി പിടികൂടിയത്.
.jpg)

