കോഴിക്കോട് 52.24 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ


കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽ കടത്തിക്കൊണ്ട് 2.24 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എംഡിഎംഎ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് (26), ചേമഞ്ചേരി പുത്തൻ പുരയിൽഹാഷിദ് (34) എന്നിവരെയാണ് പിടികൂടിയത്.
tRootC1469263">KL- 07- BN- 3399 എന്ന നമ്പറിലുള്ള ഹോണ്ട സിറ്റി കാറിലാണ് സംഘം എത്തിയത്. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അമൽ ജോസഫും സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്. വാഹന പരിശോധനക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് അറിയിച്ചു.

പരിശോധയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു.പി.സി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീജിത്ത്.സി.കെ, സിവിൽ എക്സൈസ് ഓഫീസർ വിവേക്.കെ.എം, വനിത സിവിൽ എക്സൈസ് ഓഫീസർ അഖില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.