തിരുവനന്തപുരത്ത് മദ്യലഹരിയിൽ 72കാരിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തു

police8
police8

തിരുവനന്തപുരം : മദ്യലഹരിയിൽ 72കാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ. വർക്കല പള്ളിക്കലിലാണ് സംഭവം. സംഭവത്തില്‍ 46കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് 7.30ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ക്രൂരത. മകളും ചെറുമകളും സമീപത്തെ വീട്ടിലേക്ക് പോയതായിരുന്നു. വയോധിക അസുഖബാധിതയായി കിടപ്പിലായിരുന്നു. വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കൾ മകനെ മുറിക്കുള്ളിൽ പൂട്ടിയിട്ടു.

തുടർന്ന് മകൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. വയോധികയെ പാരിപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags

News Hub