തിരുവനന്തപുരത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ 68കാരന്‍ പിടിയില്‍

google news
cannabis plants

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടിന്റെ ടെറസില്‍ രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ 68കാരന്‍ പിടിയില്‍. പള്ളിച്ചല്‍ സ്വദേശി ശിവന്‍കുട്ടിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പച്ചക്കറി കൃഷി ചെയ്യുന്നതിന് ഇടയിലാണ് ശിവന്‍കുട്ടി രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. 80 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിക്ക് നാലുമാസത്തോളം പ്രായമുണ്ടായിരുന്നെന്നും എക്സൈസ് അറിയിച്ചു.

തിരുവനന്തപുരം ഐ.ബിയിലെ പ്രിവന്റിവ് ഓഫീസര്‍ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്. പരിശോധന സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ ഷാജു, ഷാജി കുമാര്‍, സുധീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജേഷ്, സുഭാഷ് കുമാര്‍, ബിനു, വനിത സിവില്‍ എക്സൈസ് ഓഫീസറായ രമ്യ, ഡ്രൈവര്‍ ജിനി രാജ് എന്നിവരും പങ്കെടുത്തു.

Tags