തിരുവനന്തപുരത്ത് സിനിമ അസിസ്റ്റന്റ് ഡയറക്ടർ എംഡിഎംഎയുമായി അറസ്റ്റിൽ

mdma
mdma

തിരുവനന്തപുരം: കരമനയിൽ 2.08 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന സിനിമ അസിസ്റ്റന്റ് ഡയറക്ടർ ജസീമിനെ (35) ആണ് ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർകോട് നിന്ന് ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീം ബസിൽ 11മണിയോടെ കൈമനത്ത് എത്തി.

ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കരമന എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ സന്ദീപ്, കൃഷ്ണകുമാർ, സുരേഷ് കുമാർ, ഷാഡോ എസ്ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

Tags