തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയ കേസ് ; മൂന്ന് പേർ പിടിയിൽ
Apr 5, 2025, 18:10 IST


നേമം: സിവിൽ പൊലീസ് ഓഫീസറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. ജിതിൻ (24), രജീഷ് (26), ലിജോ മോൻ (28) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട്
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി ബണ്ട് റോഡ് ഭാഗത്ത് ജീപ്പുമായി എത്തിയ കരമന സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജയചന്ദ്രനാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഓഫീസറുടെ വയറിനും കാലിനുമാണ് കുത്തേറ്റത്. ജയചന്ദ്രൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.