തിരുവനന്തപുരത്ത്പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
May 18, 2023, 21:43 IST

നേമം: പേയാട്-പള്ളിമുക്ക് പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുമല സ്വദേശി സുധി (21) ആണ് അറസ്റ്റിലായത്. പ്രതി ഒളിവിൽ കഴിയുന്നതറിഞ്ഞ് ദിവസങ്ങൾക്കുമുമ്പ് പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഇതിനിടെ വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് ചൊവ്വാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 27ന് രാത്രിയാണ് പേയാടുള്ള പെട്രോൾ പമ്പിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം അക്രമം നടത്തിയത്.