തിരുവനന്തപുരത്ത് കാറുകൾക്ക്​ തീയിട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

Police

വെ​ഞ്ഞാ​റ​മൂ​ട്: വ​ലി​യ ക​ട്ട​യ്ക്കാ​ലി​ല്‍ വീ​ട്ടി​ൽ പാ​ർ​ക്ക്​​ചെ​യ്തി​രു​ന്ന കാ​റു​ക​ള്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ച ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. വ​ര്‍ക്ക​ല വെ​ണ്ണി​യോ​ട് ച​രു​വി​ള വീ​ട്ടി​ല്‍ രാ​ജ്കു​മാ​ര്‍ (39), മ​ണ​മ്പൂ​ര്‍ ഒ​റ്റൂ​ര്‍ വ​ലി​യ​വി​ള വീ​ട്ടി​ല്‍ അ​നി​ല്‍ കു​മാ​ര്‍ (50) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ലി​യ​ക​ട്ട​യ്ക്കാ​ല്‍ മു​രു​ക​വി​ലാ​സ​ത്തി​ല്‍ ദാ​മോ​ദ​ര​ന്റെ കാ​റു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ന്‍ മു​രു​ക​നു​മാ​യി പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​നി​ല്‍കു​മാ​റി​ന് ഗ​ള്‍ഫി​ല്‍ വെ​ച്ചു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ളു​ടെ പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് കാ​റു​ക​ള്‍ക്ക് തീ​യി​ട്ട​തെ​ന്ന് പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വ​ര്‍ക്ക​ല​യി​ല്‍നി​ന്ന്​ കാ​റി​ലെ​ത്തി​യ പ്ര​തി​ക​ളി​ല്‍ രാ​ജ്കു​മാ​ര്‍ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് വീ​ട്ടു​വ​ള​പ്പി​ലെ​ത്തി ഷെ​ഡി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ള്‍ക്ക് തീ​യി​ടു​ക​യും വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് വീ​ട്ടി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​േ​ന്വ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ വ​ര്‍ക്ക​ല ന​രി​ക്ക​ല്ല് മു​ക്കി​ല്‍നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നൂ​പ് കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ഷാ​ന്‍, ഷാ​ജി, എ.​എ​സ്.​ഐ ദി​ലീ​പ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഫി​റോ​സ്, വി​നീ​ഷ്, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Share this story