തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്യാൻ ശ്രമം ; മരുമകൻ ഒളിവിൽ
വർക്കല: ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ മരുമകനെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. 52 വയസ്സുകാരിയായ വീട്ടമ്മയുടെ പരാതിയിൽ വർക്കല പോലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
പ്രതിയുടെ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ വായ് പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അക്രമത്തിനിടെ കുതറിമാറി പുറത്തേക്ക് ഓടിയ വീട്ടമ്മ ബഹളം വെച്ചതോടെയാണ് രക്ഷപ്പെട്ടത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപം ശക്തമാണ്. വിവരം പുറത്തായതോടെയാണ് ഇപ്പോൾ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. നിലവിൽ ഒളിവിലുള്ള പ്രതിക്കായി അയൽ ജില്ലകളിലടക്കം അന്വേഷണം വ്യാപിപ്പിച്ചതായി വർക്കല പോലീസ് അറിയിച്ചു.
tRootC1469263">.jpg)


