തിരുവനന്തപുരത്ത് റഡാർ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ രാജസ്ഥാൻ സ്വദേശി റിമാൻഡിൽ

Police
Police

നേമം: മൂക്കുന്നിമലയിലെ എയർഫോഴ്സിന്റെ റഡാർ സ്റ്റേഷനുള്ളില്‍ അതിക്രമിച്ചു കയറിയ ആൾ റിമാൻഡിൽ. രാജസ്ഥാൻ സ്വദേശി കരംചന്ദ് എന്നറിയപ്പെടുന്ന മഹേന്ദർ (50) ആണ് റിമാൻഡിലായത്.

തിരുവനന്തപുരത്ത് താമസക്കാരനാണ് പ്രതി. കഴിഞ്ഞ ദിവസം മൂക്കുന്നിമലയിലെ റഡാർ സ്റ്റേഷനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. ഇയാളെ എയർഫോഴ്സ് ഉദ്യോഗസ്ഥർ പിടികൂടി നേമം സ്റ്റേഷനിൽ എത്തിച്ചു. പേരും സ്ഥലവും എല്ലാം വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇയാൾക്ക് ചെറിയ രീതിയിൽ മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

tRootC1469263">

റഡാർ സ്റ്റേഷനുള്ളിലേക്ക് ഇയാൾ അതിക്രമിച്ചു കയറാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. നേമം എസ്.ഐ മധുമോഹന്റെ നേതൃത്വത്തിലുള്ള സംഘം നടപടികൾ പൂർത്തീകരിച്ച ശേഷം മഹേന്ദറിനെ കോടതിയിൽ ഹാജരാക്കി.

Tags