തിരുവനന്തപുരത്ത് വധശ്രമക്കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ക്രൂരമായ ആക്രമണം
തിരുവനന്തപുരത്ത് വധശ്രമക്കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ക്രൂരമായ ആക്രമണം. സംഭവത്തിൽ വിഴിഞ്ഞം സ്റ്റേഷനിലെ രണ്ട് സി.പി.ഒമാർക്ക് പരിക്കേറ്റു. വിലങ്ങണിഞ്ഞ കൈകൊണ്ട് പ്രതികൾ അടിച്ചതിനെ തുടർന്ന് സി.പി.ഒ രാകേഷിന്റെ മൂക്കിന്റെ പാലം തകരുകയും ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് മറ്റൊരു ഉദ്യോഗസ്ഥനായ വിനയകുമാറിന്റെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരൻ അനന്തു (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 4-ന് വെങ്ങാനൂർ സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പൂങ്കുളത്തുനിന്ന് തൃശൂരിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രതികളെ പൊലീസ് തടഞ്ഞത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയും കൂടുതൽ പൊലീസ് സംഘമെത്തിയും സാഹസികമായാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
.jpg)

