തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

mdma,kannur
mdma,kannur

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. വിഴിഞ്ഞം ടൌൺഷിപ്പ് കോളനിയിൽ താമസിക്കുന്ന ജസീമിനെയാണ് കരമന പൊലീസും സിറ്റി ഷാഡോ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്‌റ്റ് ചെയ്തത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. കൈമനത്ത് വച്ച് പിടികൂടിയ ഇയാളിൽ നിന്നും 02.08 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെടുത്തത്.

Tags

News Hub