കേരള സർവ്വകലാശാലയിൽ അക്രമം; 5 കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

kerala university
kerala university

അക്രമണത്തില്‍ 8 എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു

തിരുവനന്തപുരം : കേരള സർവകലാശാലയിൽ ഇന്നലെയുണ്ടായ അക്രമത്തിൽ 5 കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയാണ് കെ.എസ്.യു അക്രമം അഴിച്ചുവിട്ടത്.

 കെ.എസ്.യു പ്രവർത്തകരായ ഗോപു നെയ്യാർ, നിഹാൽ, ആശിഷ്, സൈദാലി, അമീന എന്നിവർക്കെതിരെ ആണ് കേസ്. ഇവർക്ക് പുറമെ കണ്ടാൽ അറിയുന്ന 200 പേർക്കെതിരെയും കൻ്റോൺമെൻ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

അക്രമണത്തില്‍ 8 എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻറ് ടോണി,സംസ്ഥാന കമ്മിറ്റി അംഗം റോഷൻ, ജില്ലാ കമ്മിറ്റി അംഗം ദിലീപ്,പാളയം ഏരിയാ കമ്മിറ്റി മെമ്പർ ധനേഷ്, യൂണിവേഴ്സിറ്റി കോളേജ് ജനറൽ സെക്രട്ടറി ആബിദ് ജാഫർഖാൻഎന്നിവര്‍ക്ക് അക്രമണത്തിൽ പരിക്കേറ്റു.

Tags