തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

arrest
arrest

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്ത സംഭവത്തിൽ കാമുകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാവായിക്കുളം സ്വദേശിയായ 29 വയസ്സുള്ള അഭിജിത്താണ് കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ് ഇയാൾ.

അതേസമയം ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയതിനെ തുടർന്നാണ് സമീപവാസിയായ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags