തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽകയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
May 18, 2023, 21:22 IST

വിഴിഞ്ഞം: കോവളത്ത് വീട്ടിൽ അതിക്രമിച്ചുകയറി 17 വയസ്സുകാരിയെ ഉപദ്രവിച്ച കേസിലെ പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൂല്ലൂർകോണം ലക്ഷ്മി ഭവനിൽ ശരത്താണ് (27) അറസ്റ്റിലായത്. കഴിഞ്ഞ 12നാണ് സംഭവം.
വീടിന്റ രണ്ടാമത്തെ നിലയിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കോവളം എസ്.എച്ച്.ഒ ബിജോയി എസ്, എസ്.ഐ അനീഷ് കുമാർ, സി.പി.ഒമാരായ സെൽവൻ, സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.