തിരുവനന്തപുരം വിമാനത്താവളത്തിൽ 6.2 കിലോ സ്വർണം പിടികൂടിയ സംഭവം ; ഒരാൾ അറസ്റ്റിൽ

Alpashi Aarat of Padmanabha Swamy Temple; Thiruvananthapuram airport will be closed for five hours today

 തിരുവനന്തപുരം: വിമാനത്താവളത്തിലെ എയർ കാർഗോയിൽനിന്ന് ഒൻപതര കോടി രൂപ വിലവരുന്ന 6.2 കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സ്വർണം കാസർകോട് എത്തിക്കാനെത്തിയ സംഘത്തിലൊരാളായ കണ്ണൂർ സ്വദേശി അമൽരാജിനെയാണ് ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെയാണ് ദുബായിൽനിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്‌സ് വിമാനത്തിൽ നിന്ന് സ്വർണം പിടികൂടിയത്. യാത്രക്കാരനില്ലാതെയാണ് സ്വർണം കടത്തിയത്. 

അൺ ഒക്യുപ്പൈഡ് ബാഗിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ബാഗിന്റെ അകത്തും ഡോർ ലോക്കിലുമായി 6.2 കിലോ തൂക്കമുള്ള സ്വർണം ദണ്ഡ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ എയർ കാർഗോ ഏജന്റ് സുരേന്ദ്രൻ, കെ.എസ്.ഐ.ഇ.യിലെ ഡ്രൈവറും പത്തനംതിട്ട സ്വദേശിയുമായ ഹാരോൾഡ് ഫിലിപ്പ് എന്നിവരെ പിടികൂടിയിരുന്നു. 

ഇവരിൽ നിന്ന് സ്വർണം വാങ്ങി കാസർകോട് എത്തിക്കാനാണ് അമൽരാജ് എത്തിയത്. അതേസമയം ആരാണ് സ്വർണം അയച്ചതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. ശംഖുംമുഖത്തുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ (കെ.എസ്.ഐ.ഇ) നിയന്ത്രണത്തിലുള്ള എയർകാർഗോ വഴി സ്വർണം കടത്താനായിരുന്നു പദ്ധതി.

Tags