സൈനികരുടെ കാറിൽ കഞ്ചാവ് ;കണ്ടെത്തിയത് കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന്

kanjav
kanjav

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട പോലീസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിലും പിൻ സീറ്റിലും കഞ്ചാവ് പൊതികൾ കണ്ടെത്തിയത്

സൈനികരുടെ കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

തിരുവനന്തപുരം : സൈനികർ സഞ്ചരിച്ച കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. അപകടത്തിൽപ്പെട്ട കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. മാറനല്ലൂർ കൊറ്റംപള്ളിയിൽ വെച്ചാണ് അപകടം നടന്നത്. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. വീടിന്റെ മതിൽ ഇടിച്ചുതകർത്ത കാർ തലകീഴായി മറിയുകയായിരുന്നു. സൈനികനായ ഹിറോഷ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായാണ് വിവരം. ഹിറോഷിനൊപ്പം മറ്റൊരാളും വാഹനത്തിലുണ്ടായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട പോലീസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിലും പിൻ സീറ്റിലും കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. 

Tags

News Hub