തൃശൂര്‍ ദേശീയപാതയോരത്തെ ആക്രികടയില്‍ മോഷണം

Theft


തൃശൂര്‍: പുതുക്കാട് ആമ്പല്ലൂരില്‍ ദേശീയപാതയോരത്തെ ആക്രികടയില്‍ മോഷണം. 15 കിലോ പിച്ചള മോഷണം പോയി. മധുരിമ സ്റ്റീല്‍സ് എന്ന ആക്രികടയിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. ഗ്രില്ല് വാതിലിന്റെ താഴുകള്‍ തകര്‍ത്താണ് അകത്ത് സൂക്ഷിച്ചിരുന്ന പിച്ചള മോഷ്ടിച്ചത്. 

നിരീക്ഷണ ക്യാമറയുടെ ഡി.വി.ആറും മോഷ്ടാക്കള്‍ കവര്‍ന്നു. ഓഫീസ് വാതില്‍ തകര്‍ത്ത് മേശക്കുള്ളിലെ സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. രാവിലെ സ്ഥാപനത്തിലെത്തിയ തൊഴിലാളികളാണ് മോഷണവിവരം അറിഞ്ഞത്. മൂന്ന് വര്‍ഷം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു.
 

tRootC1469263">

Tags