കോമ്പമുക്ക് റിസോർട്ടിലെ മോഷണക്കേസിൽ രണ്ടുപേർ പിടിയിൽ
Nov 18, 2023, 18:13 IST

നെടുങ്കണ്ടം: കോമ്പമുക്ക് റിസോർട്ടിലെ മോഷണക്കേസിൽ രണ്ടുപേർ പിടിയിൽ. മല്ലപ്പള്ളി സ്വദേശികളായ സഞ്ജു, ജസ്റ്റിൻ എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് മോഷണവസ്തുക്കൾ കണ്ടെടുത്തു. ഇവർ മുമ്പ് ഈ റിസോർട്ടിൽ ജോലി ചെയ്തിരുന്നു.
അന്ന് ശമ്പളക്കുടിശ്ശിക വന്നതിനെച്ചൊല്ലി ഉടമയായ തിരുവനന്തപുരം സ്വദേശിയുമായി തെറ്റിയിരുന്നതായി പൊലീസ് പറഞ്ഞു. മാസങ്ങൾക്കുമുമ്പാണ് രാമക്കൽമേട് കോമ്പമുക്കിലെ അടഞ്ഞുകിടന്ന റിസോർട്ടിൽ മോഷണം നടന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പാത്രങ്ങൾ, പാചക ഉപകരണങ്ങൾ എന്നിവ മോഷണം പോയിരുന്നു.